ആറളം ഫാം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഹരിത നിർമല ശുചിത്വ സ്നേഹ നന്മവിദ്യാലയം
1485787
Tuesday, December 10, 2024 6:02 AM IST
ആറളം ഫാം: കേരള സര്‍ക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ എല്ലാ വകുപ്പുകളുടെയും സഹകരണത്തോടെ നടക്കുന്ന ശുചിത്വം സുകൃതം പദ്ധതിയുടെ ഭാഗമായി ആറളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹരിത നിർമല ശുചിത്വ സ്നേഹ നന്മ വിദ്യാലയ പ്രഖ്യാപനം നടത്തി. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളെ പരിപൂര്‍ണമായും പടിക്ക് പുറത്ത് നിര്‍ത്തിക്കൊണ്ട് വിദ്യാലയത്തെ ശുചിത്വപൂര്‍ണവും മനോഹരവുമാക്കുന്ന വേറിട്ട തുടര്‍ പദ്ധതിയുടെ ഭാഗമായാണ് പ്രഖ്യാപനം നടന്നത്.
ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് ശുചിത്വ നിര്‍മല സ്നേഹ നന്മ വിദ്യാലയ പ്രഖ്യാപനവും ലോഗോ പ്രകാശനവും നിര്‍വഹിച്ചു. പഞ്ചായത്തംഗം മിനി ദിനേശന് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ജെ. ജെസിമോള്‍, പ്രിന്‍സിപ്പല്‍ എസ്. വിനയരാജ്, മുഖ്യാധ്യാപകൻ ഒ.പി. സോജന്, പിടിഎ പ്രസിഡന്റ് കോട്ടി കൃഷ്ണന്, മദര്‍ പിടിഎ പ്രസിഡന്റ് സി.എന്‍. ശ്രീജ, സീനിയര്‍ അധ്യാപകന് സി.എ. അബ്ദുള്‍ ഗഫൂര്‍, ശുചിത്വ വിദ്യാലയപദ്ധതി കോ-ഓര്‍ഡിനേറ്റര്‍ കെ.സി. അരുണ എന്നിവര്‍ പ്രസംഗിച്ചു.