വീട്ടുമുറ്റത്ത് അജ്ഞാത ജീവിയെ കണ്ടെന്ന്
1486277
Wednesday, December 11, 2024 8:20 AM IST
ചെറുപുഴ: വീട്ടുമുറ്റത്ത് അജ്ഞാത ജീവിയെ കണ്ടെന്ന് വീട്ടുകാർ. തിരുമേനി കോക്കടവിലെ കുറിശിമശേരിൽ ബെന്നിയുടെ വീട്ടുമുറ്റത്താണ് അജ്ഞാത ജീവി എത്തിയത്. തിങ്കളാഴ്ച രാത്രി 10.30 ഓടെ വീടിന്റെ വരാന്തയിൽ ഇരുന്ന് ഫോണിൽ സംസാരിക്കുമ്പോൾ തൊട്ടടുത്ത് മുറ്റത്തു കൂടി കറുത്ത് രോമാവൃതമായ ശരീരമുള്ള ജീവി പാഞ്ഞു വന്നതാണ് ബെന്നിയും ഭാര്യയും കാണുന്നത്. മുറ്റത്ത് നിരത്തിയ കരിങ്കൽ ചിപ്സുകൾ ചിതറിത്തെറിച്ചു. ഇവരെ കണ്ടതും ജീവി കുതിച്ചു ചാടി ഓടുകയായിരുന്നുവെന്ന് ബെന്നി പറഞ്ഞു.
നേരത്തെ അജ്ഞാത ജീവിയെ കണ്ട പ്രാപ്പൊയിൽ ഈസ്റ്റിൽ നിന്നും ഒന്നര കിലോമീറ്റർ ദൂരമേയുള്ളൂ ഇവിടേയ്ക്ക്. മുറ്റത്ത് നന്നായി പ്രകാശമുള്ളതിനാൽ ഇവർ ജീവിയെ നന്നായി കണ്ടു. ജീവിയുടെ കാൽപാദം ശക്തിയായി പതിച്ചതിനാൽ കരിങ്കൽ ചീളുകൾ മാറി പാടുകൾ ഉണ്ടായിട്ടുണ്ട്. ജീവിയെ കണ്ട് വീട്ടുകാർ പേടിച്ചു ബഹളം വച്ചു. കാട്ടുപന്നി ശല്യം മൂലം പൊറുതിമുട്ടിയ മലയോരത്തെ ജനങ്ങളെ കൂടുതൽ ആശങ്കയിലാക്കുകയാണ് അഞ്ജാത ജീവിയെ കണ്ടുവെന്ന വാർത്ത.