കെസിവൈഎം കരോൾഗാന മത്സരം 23ന് ചെമ്പേരിയിൽ
1486279
Wednesday, December 11, 2024 8:20 AM IST
ചെമ്പേരി: കെസിവൈഎം ചെമ്പേരി ഫൊറോന സമിതിയും ചെമ്പേരി റോട്ടറി ക്ലബും സംയുക്തമായി തലശേരി അതിരൂപതയിലെ ഇടവകാംഗങ്ങൾക്കായി സംഘടിപ്പിക്കുന്ന ക്രിസ്മസ് കരോൾ ഗാന മത്സരം 23ന് വൈകുന്നേരം 5.30 മുതൽ ചെമ്പേരി ടൗണിൽ നടക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 12 ടീമുകൾക്കു മാത്രമാണു മത്സരത്തിൽ പങ്കെടുക്കാൻ അവസരം.
അഞ്ചുമുതൽ ഏഴുവരെ അംഗങ്ങളുള്ള ഒരു ടീമിന് ഏഴുമിനിറ്റ് സമയത്തിനുള്ളിൽ ഒരു ക്രിസ്മസ് കരോൾ ഗാനം മാത്രം പാടാം. കരോക്കെ ട്രാക്ക്, കീബോർഡ് എന്നിവ ഉപയോഗിക്കാം. പാട്ടിന്റെ ട്രാക്ക് മാത്രം ഉപയോഗിക്കാവുന്ന പെൻഡ്രൈവിൽ യാതൊരു വോക്കൽ വോയ്സും അനുവദനീയമല്ല. ടീം ഫോർമേഷന് നിബന്ധനകൾ ഒന്നുമില്ല. പ്രായപ്രരിധിയില്ലാത്ത മത്സരത്തിൽ വൈദികർ, സിസ്റ്റർമാർ എന്നിവരെയും ടീമിൽ ഉൾപ്പെടുത്താം. മത്സരം തുടങ്ങുന്നതിന് 30 മിനിറ്റ് മുമ്പായി ഓരോ ടീമുകളും സമയക്രമം സ്വീകരിക്കേണ്ടതാണ്. ഒന്നു മുതൽ മൂന്നു വരെ സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് യഥാക്രമം 7,000, 5,000, 3,000 രൂപയാണ് സമ്മാനം. ഫോൺ: 9745606301, 9496434613.