കാരുണ്യത്തിന് കാത്തു നിൽക്കാതെ മധുസൂദനൻ യാത്രയായി
1485717
Monday, December 9, 2024 10:34 PM IST
കീഴല്ലൂർ: കരൾ സംബന്ധമായ രോഗം ബാധിച്ച് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാലയോട് മുണ്ടക്കൻ ചാലിൽ ഗോകുലത്തിൽ യു. മധുസൂദനൻ (49) അന്തരിച്ചു.
കൂലിപ്പണിക്കാരനായ മധുസൂദനനും കുടുംബത്തിനും ചികിത്സാ ചെലവ് താങ്ങാൻ കഴിയാതെ വന്നതോടെ ചികിത്സയ്ക്ക് ആവശ്യമായ തുക കണ്ടെത്തുന്നതിന് നാട്ടുകാർ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിച്ചുവരികയായിരുന്നു. പരേതനായ പഴേടത്ത് അമ്പു-ഉതിരയോടൻ മാധവി ദന്പതികളുടെ മകനാണ്.
സംസ്കാരം ഇന്ന് 10ന് പൊറോറ നിദ്രാലയത്തിൽ. ഭാര്യ: സജിത. മക്കൾ: അനഘ് (പ്ലസ്ടു വിദ്യാർഥി, എടയന്നൂർ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ), അഥർവ് (എട്ടാംക്ലാസ് വിദ്യാർഥി, അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: മോഹനൻ, രാജീവൻ, ചന്ദ്രി, ശൈലജ, അനിത, രവീന്ദ്രൻ.