എംഡിഎംഎയുമായി യുവാവ് പിടിയിൽ
1486289
Wednesday, December 11, 2024 8:20 AM IST
മട്ടന്നൂർ: എംഡിഎംഎയുമായി യുവാവിനെ മട്ടന്നൂർ പോലീസ് പിടികൂടി. കോട്ടയം ഈരാട്ടുപേട്ട സ്വദേശി അബു അഷറാക്ക് അഷറഫിനെയാണ് (26) 80 ഗ്രാം എംഡിഎംഎ സഹിതം പിടികൂടിയത്. ഇന്നലെ പുലർച്ചെ പാലോട്ടുപള്ളിയിൽ വച്ചാണ് യുവാവ് പിടിയിലായത്.
മട്ടന്നൂർ എസ്ഐ ആർ.എൻ. പ്രശാന്തിന്റെ നേതൃത്വത്തിൽ പട്രോളിംഗ് നടത്തുന്നതിനിടെ യുവാവ് പിടിയിലായത്. വില്പനയ്ക്ക് കൊണ്ടുവന്ന എംഡിഎംഎയാണ് പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. ബസ് ഇറങ്ങി റോഡരികിലൂടെ നടന്നു പോകുന്നതിനിടെയാണ് എംഡിഎംഎ സഹിതം യുവാവിനെ പിടികൂടിയത്. ഇയാളെ മട്ടന്നൂർ കോടതിയിൽ ഹാജരാക്കി.