മലയോരത്തെ വിദ്യാർഥികൾക്ക് ഉന്നതവിദ്യാഭ്യാസം ഇപ്പോഴും സ്വപ്നം മാത്രം
1485666
Monday, December 9, 2024 7:11 AM IST
പെരുമ്പടവ്: മലയോര മേഖലയിലെ വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസം ഇപ്പോഴും ഏറെ ക്ലേശകരമാണ്. മലയോരമേഖല കേന്ദ്രമായി ഗവ. കോളജ് അനുവദിക്കണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്. തുടർന്ന് വർഷങ്ങൾക്ക് മുന്പ് കോളജ് വിദ്യാഭ്യാസ ഡയറക്ടർ ഡോ. എത്സമ്മ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം നാടുകാണിക്കു സമീപമുള്ള എറങ്കൊപൊയിൽ സന്ദർശിച്ചു.
കൂവേരി വില്ലേജിൽപെടുന്ന 12 ഏക്കർ സർക്കാർ ഭൂമിയാണ് കോളജിനായി നിർദേശിക്കപ്പെട്ടത്. സ്ഥലം സന്ദർശിച്ച സംഘം ഭൗതിക സൗകര്യങ്ങൾ എല്ലാം തന്നെ ഇവിടെ ഒരുക്കാനാകുമെന്ന് കണ്ടെത്തിയിരുന്നു.
ആലക്കോട്, ചെറുപുഴ, കുടിയാന്മല, പെരുമ്പടവ് മേഖലകളിൽ നിന്നുള്ള വിദ്യാർഥികൾക്ക് ഗവ. കോളജിൽ പഠിക്കണമെങ്കിൽ നിലവിൽ ഏറെ കിലോമീറ്ററുകൾ സഞ്ചരിക്കണം.
ഈ പ്രദേശങ്ങളിലെ വിദ്യാർഥികൾക്ക് നാടുകാണിയിൽ കോളജ് വന്നാൽ ഏറെ പ്രയോജനകരമാകും.