സുരക്ഷ ഉപകരണങ്ങൾ വിതരണം ചെയ്തു
1485786
Tuesday, December 10, 2024 6:02 AM IST
കണ്ണൂർ: നമസ്തേ സ്കീം പ്രകാരം കണ്ണൂർ കോർപറേഷനിൽ സർവേ നടത്തി കണ്ടെത്തിയ സെപ്റ്റെജ് - ഡ്രൈനേജ് തൊഴിലാളികൾക്ക് സുരക്ഷ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു.
അശ്രദ്ധമായ ജോലി അപകടത്തിലേക്ക് നയിക്കും. ഇത് ഒഴിവാക്കുന്നതിനും സുരക്ഷിതമായി ജോലി ചെയ്യുന്നതിനു മുള്ള ഉപകരണങ്ങളാണ് വിതരണം ചെയ്യുന്നത്. ഈ ഉപകരണങ്ങൾ ഉപയോഗിച്ച് മാത്രമേ ഇത്തരം ജോലികൾ ചെയ്യാൻ പാടുള്ളൂ എന്നും മേയർ പറഞ്ഞു.
ഡെപ്യൂട്ടി മേയർ പി. ഇന്ദിര, സ്ഥിരം സമിതി അധ്യക്ഷന്മാരായ എം.പി. രാജേഷ്, വി.കെ ശ്രീലത, ഷാഹിന മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ, കൗൺസിലർമാരായ ടി. രവീന്ദ്രൻ, അഷ്റഫ് ചിറ്റുള്ളി, ഉമൈബ . ശ്രീജ ആരംഭൻ, കൃഷ്ണകുമാർ, ബീബി, കെ.പി അനിത,ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ പങ്കെടുത്തു.