വ്യാപാര സ്ഥാപനത്തിൽ നിന്ന് നിരോധിത ഉത്പന്നങ്ങൾ പിടികൂടി
1485669
Monday, December 9, 2024 7:11 AM IST
ചപ്പാരപ്പടവ്: ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ചപ്പാരപടവ് പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാതെ പറന്പിൽ കൂട്ടിയിട്ടതിനും പിഴ ചുമത്തി.
ചപ്പാരപ്പടവ് ശാന്തിഗിരിയിൽ പ്രവർത്തിച്ചു വരുന്ന ഹൈപ്പർ പാണ്ട എന്ന സൂപ്പർ മാർക്കറ്റിൽ നിന്നാണ് നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടിയത്. പേപ്പർ കപ്പ്, പ്ലാസ്റ്റിക് ക്യാരി ബാഗ്, തെർമോകോൾ പ്ലേറ്റ്, ഗാർബേജ് ബാഗ്, പ്ലാസ്റ്റിക് സ്പൂൺ എന്നിവയാണ് പിടികൂടിയത്. 15,000 രൂ പിഴ ചുമത്തി.
പിടിച്ചെടുത്ത അര ക്വിന്റലോളം നിരോധിത ഉത്പന്നങ്ങൾ ഹരിതകർമ സേനയക്ക് കൈമാറി. പറന്പിൽ പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ കൂട്ടിയിട്ട സംഭവത്തിൽ സ്ഥലമുടമയിൽ നിന്നും 500 രൂപ പിഴ ഈടാക്കി. പരിശോധനയിൽ ജില്ലാ എൻഫോസ്മെന്റ് സ്ക്വാഡ് ടീം ലീഡർ പി.പി. അഷ്റഫ്, സ്ക്വാഡ് അംഗം അലൻ ബേബി, സി.കെ. ദിബിൽ ചപ്പാരപടവ് പഞ്ചായത്ത് ക്ലർക്ക് ഇ. സിൻഷാ എന്നിവർ പങ്കെടുത്തു.