അതിരൂപത വടംവലി മത്സരം: വെള്ളരിക്കുണ്ട് ഫൊറോന ജേതാക്കൾ
1486300
Wednesday, December 11, 2024 8:27 AM IST
പയ്യാവൂർ: തലശേരി അതിരൂപത കെസിവൈഎം-എസ്എംവൈഎം സംഘടിപ്പിച്ച ഫാ. സാജു അറയ്ക്കൽ, ബാബു പുളിക്കീൽ സ്മാരക വടംവലി മത്സരത്തിൽ കെസിവൈഎം വെള്ളരിക്കുണ്ട് ഫൊറോന ടീം ജേതാക്കളായി. എടൂർ, ചെറുപുഴ, ബദിയടുക്ക ഫൊറോന ടീമുകൾ എന്നിവർ യഥാക്രമം രണ്ടു മുതൽ നാലുവരെ സ്ഥാനങ്ങൾ കരസ്ഥമാക്കി.
ചെമ്പേരി ഫൊറോനയുടെ ആതിഥേയത്വത്തിൽ നെല്ലിക്കുറ്റിയിൽ നടന്ന മത്സരം ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി ഉദ്ഘാടനം ചെയ്തു. കെസിവൈഎം തലശേരി അതിരൂപത പ്രസിഡന്റ് ജോയൽ പുതുപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.
അതിരൂപത ഡയറക്ടർ ഫാ. അഖിൽ മാത്യു മുക്കുഴി, ജനറൽ സെക്രട്ടറി അബിൻ വടക്കേക്കര, എമിൽ നെല്ലംകുഴി, ചെമ്പേരി ഫൊറോന ഡയറക്ടർ ഫാ. വിപിൻ ആനചാരിൽ, നെല്ലിക്കുറ്റി ഇടവക വികാരി ഫാ. മാത്യു ഓലിയ്ക്കൽ, ഫൊറോന പ്രസിഡന്റ് അശ്വതി കുടിയിരുപ്പിൽ, അതിരൂപത ഭാരവാഹികളായ ഗ്ലോറിയ കൂനാനിക്കൽ, അഖിൽ നെല്ലിക്കൽ, അപർണ സോണി, പി.ജെ. ജോയൽ, ഫൊറോന ആനിമേറ്റർ ടെന്നി വേങ്ങത്താനത്ത് എന്നിവർ നേതൃത്വം നൽകി.