സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നു: കേരള കോൺഗ്രസ്
1485667
Monday, December 9, 2024 7:11 AM IST
പയ്യാവൂർ: വിലവർധനവ് കാരണം ജനങ്ങൾക്ക് ജീവിക്കാൻ നിർവാഹമില്ലാത്ത അവസ്ഥയാണ് കേരളത്തിലെന്ന് കേരള കോൺഗ്രസ് സംസ്ഥാന ഉന്നതാധികാരി സമിതി അംഗം അപു ജോൺ ജോസഫ്. കാർഷിക മേഖലയടക്കം എല്ലാ മേഖലയും കഴിഞ്ഞ എട്ടുവർഷത്തെ ഭരണം കൊണ്ട് തകർന്നുവെന്നും ശക്തമായ പ്രതിഷേധ സമരങ്ങൾ ഉണ്ടാകണമെന്നും അപു പറഞ്ഞു. കേരള കോൺഗ്രസ് ശ്രീകണ്ഠപുരം മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് ജോയി കൊച്ചുപുരയിൽ അധ്യക്ഷത വഹിച്ചു. കെ.എ. ഫിലിപ്പ്, റോജസ് സെബാസ്റ്റ്യൻ, കെ.വി. കണ്ണൻ, വർഗീസ് വയലാമണ്ണിൽ, കെ.എ. ജോർജ്, ജോൺ ജോസഫ്, ജയിംസ് വെട്ടിയാർ, ജോണി ചെക്കിട്ട, ജയിംസ് പന്നിമാക്കൽ, ടെൻസൺ കണ്ടത്തിൻകര, കെ.ജെ. മത്തായി, സാബു മണിമല, ജോയി തെക്കേടത്ത്, രഞ്ജു ചാണക്കാട്ടിൽ, ലിസ ടോമി, ഷീബ തെക്കേടത്ത്, തോമസ് കളപ്പുര എന്നിവർ പ്രസംഗിച്ചു.