റോഡ് ഉദ്ഘാടനം ചെയ്തു
1486286
Wednesday, December 11, 2024 8:20 AM IST
വായാട്ടുപറമ്പ്: എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ 4,48,994 രൂപ ചെലവഴിച്ച് ടാറിംഗ് പൂർത്തിയാക്കിയ വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ റോഡിന്റെ ഉദ്ഘാടനം സജീവ് ജോസഫ് എംഎൽഎ നിർവഹിച്ചു. വാർഡംഗം സാലി ജോഷി അധ്യക്ഷത വഹിച്ചു.
സ്കൂൾ മാനേജർ ഫാ. തോമസ് തെങ്ങുംപള്ളിയിൽ മുഖ്യാതിഥിയായി. പ്രിൻസിപ്പൽ സജി ജോർജ്, മുഖ്യാധ്യാപിക കെ. സോഫിയ ചെറിയാൻ, പിടിഎ പ്രസിഡന്റ് സുനിൽ കീഴാരം, മദർ പിടിഎ പ്രസിഡന്റ് ലിബി വിനോ, പ്രകാശ് പുത്തേട്ട് എന്നിവർ പ്രസംഗിച്ചു.
ജോജൻ ജോസഫ്, കെ.ബി. മനു, ജോമോൻ ആഗസ്തി, ബിബിൻ മാത്യു, ലൈല സെബാസ്റ്റ്യൻ, എം.യു. ജോസുകുട്ടി, ജിമ്മി എന്നിവർ നേതൃത്വം നൽകി.