വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ്
1486294
Wednesday, December 11, 2024 8:20 AM IST
ഇരിട്ടി: കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ "പാസ് വേർഡ് 2024-25" ഏകദിന സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് സിഎച്ച്എം ഹയർ സെക്കൻഡറി സ്കൂൾ കാവുംപടിയിൽ നടന്നു.
ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു. തില്ലങ്കേരി പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതി അധ്യക്ഷത വഹിച്ചു. ഇരിട്ടി താലൂക് തഹസിൽദാർ പി.വി. പ്രകാശൻ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജിദ് സാദിഖ്, പ്രിൻസിപ്പൽ കെ. സുജിത, വാർഡ് മെംബർ പി. നസീമ, പി. മജീദ് എന്നിവർ പ്രസംഗിച്ചു.