വൈദ്യുതി നിരക്ക് വർധനവിനെതിരേ പ്രതിഷേധം
1485671
Monday, December 9, 2024 7:11 AM IST
കേരളത്തിലെ
കൊള്ള ഭരണം
അവസാനിപ്പിക്കണം:
അപു ജോസഫ്
പയ്യാവൂർ: കേരളത്തിൽ കഴിഞ്ഞ എട്ടരവർഷമായി നടക്കുന്ന പിണറായി വിജയന്റെ കൊള്ളഭരണം അവസാനിപ്പിക്കണമെന്ന് കേരള കോൺഗ്രസ് സംസ്ഥാന നേതാവ് അപു ജോൺ ജോസഫ്. വൈദ്യുതി നിരക്ക് വർധനവിനെതിരെ കേരള കോൺഗ്രസ് ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആലക്കോട് കെഎസ്ഇബി ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സാബു മണിമല അധ്യക്ഷത വഹിച്ചു. കെ.എ. ഫിലിപ്പ്, റോജസ് സെബാസ്റ്റ്യൻ, ജോസഫ് മുള്ളൻമട, കെ.വി. കണ്ണൻ, ജോൺ ജോസഫ്, ജോർജ് കാനാട്ട്, വർഗീസ് വയലാമണ്ണിൽ, ടെൻസൺ ജോർജ് കണ്ടത്തിൻകര. ജയിംസ് പന്നിയാംമാക്കൽ, മാത്യു ചാണകാട്ടിൽ, തോമസ് തോട്ടത്തിൽ, ജോയി തെക്കേടം, ഡെന്നിസ് വാഴപ്പള്ളി, അപ്പച്ചൻ തെക്കേമല, ഷീബ തെക്കേടം, ലിസ ടോമി, മത്തായി, രഞ്ചു മാത്യു എന്നിവർ പ്രസംഗിച്ചു.
ചപ്പാരപ്പടവ്: ചപ്പാരപ്പടവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി. കൂവേരി ബാലകൃഷ്ണൻ, സണ്ണി പോത്താനാംതടം, വി.വി. ജോസഫ്, പി.ടി. ജോൺ, പ്രമീള രാജൻ, ജോമോൻ, പി. ശ്രീധരൻ, ശ്രീജിത്ത്, പ്രജീഷ്, എം.സി. സണ്ണി, ബ്ലസൻ, പ്രിൻസ് ജെയ്മോൻ, പി. കുമാരൻ തുടങ്ങിയവർ നേതൃത്വം നൽകി.
പയ്യാവൂർ: പയ്യാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് ഇ.കെ. കുര്യൻ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ജോയ് പുന്നശേരിമലയിൽ, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി ജേക്കബ് പനന്താനം, കോൺഗ്രസ് നേതാക്കളായ കുര്യാച്ചൻ മുണ്ടയ്ക്കൽ, കുര്യാക്കോസ് തെരുവത്ത്, സജി അട്ടിക്കൽ, ബിനോയ് ആലിങ്കത്തടം, സി.പി. ജോൺസൺ, സൈമൺ പെരുവക്കുന്നേൽ, ടോമി കുറ്റ്യാനി, മൈക്കിൾ ചാണ്ടിക്കൊല്ലി, പി.സി. സ്കറിയ, തോമസ് കുറുവത്താഴെ, ജോയ് കുര്യൻ, ബേബി കുരുവിക്കാട്ടിൽ, ജെയിംസ് പുന്നശേരിമലയിൽ, മോഹൻ മൂത്തേടൻ, കെ.വി. ഗോവിന്ദൻ, ജോയ് പാറയ്ക്കൽ, ബേബി കുര്യൻ, ജോസ് പള്ളിപ്പുറം, ജിമ്മിച്ചൻ വല്ലേപുത്തേട്ട് എന്നിവർ നേതൃത്വം നൽകി.
തടിക്കടവ്: തടിക്കടവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തടിക്കടവ് ടൗണിൻ പന്തംകൊളുത്തി പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് ജോസഫ് ഉഴുന്നുപാറ, ജോഷി പൂങ്കുടി, പി.ജെ. മാത്യ, സജി ഓതറ, ജോസ് വെട്ടുകല്ലാംകുഴി, നിക്സൺ, റോയി, സജയൻ, ജോസുകുട്ടി കാരിക്കാട്ടിൽ, ബേബി ഉള്ളാട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.