യുഎഇ സാരഥി 20-ാം വാർഷികം ആഘോഷിച്ചു
1486284
Wednesday, December 11, 2024 8:20 AM IST
പയ്യാവൂർ: യുഎഇ "സാരഥി'യുടെ ഇരുപതാം വാർഷികം "രഥോത്സവം-24' ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്യൂണിറ്റി ഹാളിൽ നടന്നു. പ്രഫ. കെ.പി. ജയരാജൻ ആഘോഷ പരിപാടി ഉദ്ഘടനം ചെയ്തു. വേങ്ങയിൽ നാരായണൻ നായർ മുഖ്യാതിഥിയായിരുന്നു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ജിബി ജോൺ, സംഘാടകസമിതി ചെയർമാൻ ചന്ദ്രൻ ഇരിയ, ജനറൽ കൺവീനർ കൂട്ടക്കനി പ്രമോദ്, ടി.വി. മുരളീധരൻ, കെ.സി. ബിജു, സാരഥി പ്രസിഡന്റ്, നാരായണൻ അരമങ്ങാനം, സെക്രട്ടറി വിനോദ് കാഞ്ഞങ്ങാട്, ട്രഷറർ കിഷോർ മടിയൻ, വനിതാ വിഭാഗം കൺവീനർ ദീപ ശ്രീധരൻ, രക്ഷാധികാരികളായ മാധവൻ കാഞ്ഞങ്ങാട്, ഉമാവരൻ മടിക്കൈ, വനജ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
ഗായകൻ വിവേകാനന്ദൻ, സാരഥി കുടുംബാംഗവും ടിവി ചാനൽ താരവുമായ ഗൗതം കൃഷ്ണ എന്നിവർ നയിച്ച ഗാനമേള, "മറിമായം' ടീം, വിനോദ് പട്ടുവത്തിന്റെ നേതൃത്വത്തിൽ സാരഥി അംഗങ്ങൾ എന്നിവരുടെ വിവിധ കലാപരിപാടികളും നടന്നു.