കെട്ടിടത്തില്‍നിന്നു ചാടിയ വിദ്യാര്‍ഥിനി മരിച്ചു
1540735
Tuesday, April 8, 2025 2:50 AM IST
പുതുക്കാട്: സ്വകാര്യകോളജ് കെട്ടിടത്തില്‍ നിന്നു ചാടി ഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു.
തൃക്കൂര് ചിറമ്മല്‍ ഡേവീസിന്റെ മകള്‍ അന്ന ഏയ്ഞ്ചല്‍(18) ആണ് മരിച്ചത്. ബിഎ ഇക്കണോമിക്സ് വിദ്യാര്‍ഥിനിയാണ്. മൂന്നാഴ്ച മുന്‍പാണ് കോളജ് കെട്ടിടത്തില്‍നിന്നു ചാടിയത്. സംസ്കാരം നടത്തി. അമ്മ: ഷീജ. സഹോദരങ്ങള്‍: അരുണിമ, അനുഗ്രഹ.