"മയക്കുമരുന്നുലഹരി സമൂഹത്തെ നശിപ്പിക്കുന്ന കാൻസർ'
1540159
Sunday, April 6, 2025 6:37 AM IST
തൃശൂർ: ലഹരിവ്യാപനത്തിനെതിരേ അധികാരികളുടെ കണ്ണു തുറക്കണമെന്നാവശ്യപ്പെട്ട് അതിരൂപത കത്തോലിക്ക കോണ്‍ഗ്രസ് യൂത്ത് കൗണ്‍സിലിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിനുമുന്നിൽ ഉപവാസസമരം നടത്തി.
കേരളം കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ വിപത്തായി മയക്കുമരുന്ന് ഉപയോഗം മാറിയിട്ടുണ്ടെന്നും സമൂഹത്തെ നശിപ്പിക്കുന്ന ഈ മഹാ കാൻസറിനെതിരെ ഒറ്റക്കെട്ടായി നാം പോരാടണമെന്നും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അതിരൂപത പ്രൊക്യുറേറ്റർ ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത് പറഞ്ഞു.
അതിരൂപത പ്രസിഡന്റ് ഡോ. ജോബി തോമസ് കാക്കശേരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.സി. ഡേവിസ്. അതിരൂപത ജോയിന്റ് സെക്രട്ടറി മേഴ്സി ജോയ്, ജോസ് പള്ളിക്കുന്നത്ത്, അനൂപ് പുന്നപ്പുഴ, റിജോ കിഴക്കൂടൻ, സിന്റൊ പുതുക്കാട്, വില്യംസ് വടക്കാഞ്ചേരി, കരോളിൻ ജോഷ്വ എന്നിവർ പ്രസംഗിച്ചു.
ഉപവാസമനുഷ്ഠിച്ച ജനറൽ കോഓർഡിനേറ്റർ ആന്റോ തൊറയനും മറ്റു യൂത്ത് കൗണ്‍സിൽ നേതാക്കൾക്കും ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത് നാരങ്ങാവെള്ളം നൽകി ഉപവാസസമരം അവസാനിപ്പിച്ചു.