ഫുട്ബോള്‍ ബാറ്റില്‍ ഓഫ് സ്കൂള്‍സ്
1540130
Sunday, April 6, 2025 6:15 AM IST
കൊടകര: ആളൂര്‍ ശ്രീനാരായണവിലാസം വൊക്കേഷല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ സുവര്‍ണജൂബിലിയോടനുബന്ധിച്ച് ഓള് കേരള ഇന്റര്‍ സ്കൂള്‍ ണയന്സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഈ മാസം എട്ടുമുതല്‍ 12 വരെ സ്കൂള്‍ മൈതാനിയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ കേരളത്തിന്റെ വിവിധ ജില്ലകളില്‍നിന്ന് അണ്ടര്‍ 14 ബോയ്സ്, അണ്ടര്‍ 15 ഗേള്‍സ്, അണ്ടര്‍ 19 ബോയ്സ് ആന്‍ഡ് ഗേള്‍സ് എന്നിങ്ങനെ നാലു വിഭാഗങ്ങളിലായള്ള 32 ടീമുകള്‍ പങ്കെടുക്കും. 382 കായികതാരങ്ങള്‍ പങ്കെടുക്കും. എട്ടിന് രാവിലെ 10ന് ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ്് കെ.ആര്.ജോജോ ഉദ്ഘാടനം ചെയ്യും.
12ന് വൈകുന്നേരം നടക്കുന്ന സമാപനചടങ്ങ് മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം കെ.എഫ്. ബെന്നി ഉദ്ഘാടനംചെയ്യും. മുന്‍ സന്തോഷ് ട്രോഫി താരം വിപിന്‍ തോമസ് മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ കെ.ആര്. സബീഷ്, പിടിഎ പ്രസിഡന്റ്് ബീന ഡേവീസ്, പ്രധാനധ്യാപിക ടി.എസ്. സരിത എന്നിവര്‍ പറഞ്ഞു.