ലോട്ടറിവിൽപ്പനക്കാരനെ ആക്രമിച്ച് ബാഗ് കവർന്നു; രണ്ടുപേർ പിടിയിൽ
1540395
Monday, April 7, 2025 2:02 AM IST
ചാവക്കാട് : ടൗണിൽ ലോട്ടറി വിൽപനക്കാരനെ പിടിച്ചുപറിച്ച് ബാഗ് കവർച്ച നടത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ. ആലുംപടി പൂക്കോട്ടിൽ വിപിൻ (കണ്ണൻ -42), കടപ്പുറം ബ്ലാങ്ങാട് കറുപ്പം വീട്ടിൽ ശിഹാബുദീൻ(42) എന്നിവരെയാണ് ചാവക്കാട് പോലീസ് ഇൻസ്പെക്ടർ വി.വി. വിമലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വർഷം മേയ് നാലിന് രാത്രി ഒമ്പതിനാണ് സംഭവം. ലോട്ടറി വിൽപന നടത്തി ഭാര്യ വീട്ടിലേക്ക് പോയിരുന്ന ഏനാമാവ് വൈശ്യം വീട്ടിൽ കമറുദീനെ ആക്രമിച്ച് പണമടങ്ങിയ ബാഗുമായി രണ്ടു പേരും ബൈക്കിൽ രക്ഷപ്പെട്ടു.
എസിപി ടി.എസ്. സിനോജ്. രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർ ശരത് സോമൻ, എഎസ്ഐ മണികണ്ഠൻ, സിവിൽ പോലീസ് ഓഫീസർമാരായ ഇ.കെ. ഹംദ്. പ്രദീപ്, പ്രശാന്ത്, രജിത്ത്, ശിവപ്രസാദ്, രതീഷ്, റോബർട്ട് എന്നിവരും ഉണ്ടായിരുന്നു.