ഫുട്ബോൾതാരം തൂങ്ങിമരിച്ചനിലയിൽ
1540733
Tuesday, April 8, 2025 2:50 AM IST
തൃശൂർ: മുൻ ഫുട്ബോൾ താരത്തെ കോർപറേഷൻ സ്റ്റേഡിയത്തിനു സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോലോത്തുംപാടം ചിറ്റപ്പറന്പിൽ രമേഷ്(52) ആണ് മരിച്ചത്.
സ്റ്റേഡിയത്തിന്റെ പ്രധാന കവാടത്തിനു സമീപത്തെ മരത്തിലാണു മൃതദേഹം കണ്ടെത്തിയത്. ജില്ല ടീമിനുവേണ്ടി സംസ്ഥാന ചാന്പ്യൻഷിപ്പുകളിൽ രമേഷ് കളിച്ചിട്ടുണ്ട്. ജിംഖാനയടക്കം വിവിധ ടീമുകൾക്കുവേണ്ടിയും നിരവധി മത്സരങ്ങൾ കളിച്ചു. മരണകാരണം വ്യക്തമല്ല. ഈസ്റ്റ് പോലീസ് മേൽനടപടി സ്വീകരിച്ചു.