സൗജന്യ യോഗാപരിശീലന ക്യാമ്പ്
1540397
Monday, April 7, 2025 2:02 AM IST
മുല്ലശേരി: ഗ്രാമ പഞ്ചായത്തിൽ കുട്ടികൾക്കായുള്ള അവധിക്കാല സൗജന്യ യോഗ പരിശീലന ക്യാമ്പ് തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ദിൽന ധനേഷ് ഉദ്ഘാടനം ചെയ്തു.
മുല്ലശേരി ഗ്രാമപഞ്ചായത്ത് ബാല സൗഹൃദ പഞ്ചായത്ത് ആക്കുന്നതിന്റെ ഭാഗമായാണ് കുട്ടികൾക്കായി അവധിക്കാല യോഗ പരിശീലന ക്യാമ്പ് ആയുർവേദ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുമായി ചേർന്ന്് സംഘടിപ്പിച്ചിട്ടുള്ളത്.
വൈസ് പ്രസിഡന്റ് കെ.പി. ആലി അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ വേലായുധൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീദേവി ഡേവീസ്, ജനപ്രതിനിധികളായ ക്ലമന്റ് ഫ്രാൻസിസ് , ടി.ജെ. പ്രവീൺ, രാജശ്രീ ഗോപകുമാർ, മനീഷ്, അനിത ഗിരിജകുമാർ, സിഡിഎസ് ചെയർപേഴ്സൺ രജനി സജീവൻ, യോഗ ട്രെയിനർ വജിത തുടങ്ങിയവർ സംസാരിച്ചു.