അഴിമതി സ്വകാര്യവത്കരിച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് ആർവൈഎഫ്
1540172
Sunday, April 6, 2025 6:44 AM IST
തൃശൂർ: അഴിമതിയെ സ്വകാര്യവത്കരിച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് ആർവൈഎഫ് സംസ്ഥാന സെക്രട്ടറി വിഷ് ണു മോഹൻ അഭിപ്രായപ്പെട്ടു. മകൾക്കെതിരേ തെളിവുകൾസഹിതം കുറ്റപത്രം വന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ രാജി അനിവാര്യമാണ്.
എന്നാൽ സിപിഎം പാർട്ടി കോണ്ഗ്രസ് പിണറായി വിജയന്റെ രാജി ആവശ്യപ്പെടാതെ സകുടുംബം അഴിമതിനടത്തി മുന്നോട്ടുപോകുന്നതിന് ഇളവ് അനുവദിച്ചിരിക്കുകയാണെന്നും ആർവൈഎഫ് ജില്ലാ കണ്വൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
ആർവൈഎഫ് ജില്ലാ പ്രസിഡന്റ് വിഷ്ണു രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.എച്ച്. ദാനചന്ദ്രൻ, ആസാദ് കാശ്മീരി, അബ്ദുൾ അലി, കെ.എൻ ബിൻദ്രൻ, സണ്ണി തോട്ടുങ്കൽ, ആദിത്യൻ, ഹാരീസ് എന്നിവർ പ്രസംഗിച്ചു.