ലഹരിവിരുദ്ധ സെമിനാര്‍
1540126
Sunday, April 6, 2025 6:15 AM IST
കോടാലി: ഡ്രൈവേഴ്സ് വെല്‍ഫയര്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ സെമിനാര്‍ സംഘടിപ്പിച്ചു . ചാലക്കുടി അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ സെബാസ്റ്റ്യന്‍ ജോസഫ് ഉദ്ഘാടനംചെയ്തു.
കുടുംബശ്രീ ജില്ല ജെന്‍ഡര്‍ റിസോഴ്സ് പേഴ്സന്‍ ശാലിനി ജോയ് അധ്യക്ഷത വഹിച്ചു. മനുഷ്യാവകാശ സംരക്ഷണകേന്ദ്രം സംസ്ഥാന ജനറല്‍ സെക്രട്ടറി ജോയ് കൈതാരത്ത് വിഷയാവതരണം നടത്തി. ഉമ്മുക്കുല്‍സു അസീസ്, കുടുംബശ്രീ സിഡിഎസ് ചെയര്പേഴ്സന് സുനിത ബാലന്, കെ.കെ. ശിവരാമന്, ടി.ആര്.ഔസേപ്പുകുട്ടി എന്നിവര്‍ പ്രസംഗിച്ചു.