വായനയുടെ ലോകം പുരസ്കാരം എസ്.എം. ജീവനു സമർപ്പിച്ചു
1540701
Tuesday, April 8, 2025 1:55 AM IST
മതിലകം: കളരിപ്പറമ്പ് ഗ്രാമീണ വായനശാലയുടെ ഈ വർഷത്തെ വായനയുടെലോകം പുരസ്കാരം എസ്.എം. ജീവന് സമർപ്പിച്ചു. നമ്മുടെ കളിസ്ഥലം ഗ്രൗണ്ടിൽനടന്ന പുരസ്കാരദാന സമ്മേളനം ഇ.ടി. ടൈസൺ എംഎൽഎ ഉദ്ഘാടനംചെയ്തു.
സുധീഷ് അമ്മവീട് അധ്യക്ഷതവഹിച്ചു. പ്രഫ.വി.കെ. സുബൈദ അനുമോദനപ്രസംഗവും അവാർഡ് സമർപ്പണംനടത്തി. തുടർന്ന് ഈ വർഷത്തെ ഗീതാഞ്ജലി സാഹിത്യോത്സവത്തിലെ പുരസ്കാരങ്ങൾ നേടിയവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. സോമൻ താമരക്കുളം, ടി.എ. രാംദാസ്, എം.എസ്. ദിലീപ്, പി.വി. സജിത, പി.ആർ. മുരളി എന്നിവർ പങ്കെടുത്തു.