കാ​ള​മു​റി: ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് കാ​ർ റോ​ഡ​രി​കി​ലെ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച് അ​പ​ക​ടം. കാ​റി​ലു​ണ്ടാ​യി​രു​ന്ന നാ​ലു​പേ​ർ​ക്ക് പ​രി​ക്കറ്റു. ക​ണ്ണൂ​ർ സ്വ​ദേ​ശി​ക​ളാ​യ മേ​രി​ക്കു​ട്ടി (66), ആ​ന്‍റ​ണി(70), ജോ​യ​ൽ (12), കെ​വി​ൻ(6) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ദേ​ശീ​യ​പാ​ത​യി​ൽ ക​യ്പ​മം​ഗ​ലം കാ​ള​മു​റി സെ​ന്‍റ​റി​ന് വ​ട​ക്കു​ഭാ​ഗ​ത്താ​ണ് ഇ​ന്നലെ രാ​വി​ലെ ഒ​ന്പ​ത്തി​നാ​യി​രു​ന്നു അ​പ​ക​ടം. ഇ​വ​രെ കൊ​ടു​ങ്ങ​ല്ലൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ബ്രേ​ക്ക് ത​ക​രാ​റി​ലാ​യ കാ​ർ ഡി​വൈ​ഡ​റി​ൽ ഇ​ടി​പ്പി​ച്ച് നി​ർ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു.