മലയോരഹൈവേയിൽ കാനയുണ്ട്; വെള്ളം ഒഴുകാൻ വഴിയില്ല
1540163
Sunday, April 6, 2025 6:37 AM IST
ആൽപ്പാറ: മലയോരഹൈവേയിൽ കമ്പനിപ്പടി ബസ് സ്റ്റോപ്പിന് സമീപം കാന നിർമിച്ചിട്ടുണ്ടെങ്കിലും കാനയിലേയ്ക്ക് വെള്ളം ഓഴുകാൻ വഴിയില്ല. റോഡിന്റെ പടിഞ്ഞാറ് ഭാഗത്തായി കാനയ്ക്കും റോഡിനും ഇടയിൽ നടപ്പാത നിർമ്മിക്കാനുള്ള ശ്രമമാണ് വെള്ളത്തിന്റെ ഒഴുക്കിന് തടസമാകുന്നത്.
മിക്കയിടത്തും കാനയ്ക്ക് മുകളിൽ സ്ലാബിട്ട് നടപ്പാത നിർമിക്കുകയാണ് ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ റോഡിലെ വെള്ളം കനയിലേയ്ക്ക് ഒഴുകിപ്പോകുകയും ചെയ്യും. എന്നാൽ കമ്പനിപ്പടി ബസ് സ്റ്റോപ്പ് മുതൽ പട്ടിക്കാട് ഭാഗത്തേക്കുള്ള കുറച്ച് ദൂരം കാനയ്ക്കും റോഡിനും ഇടയിലാണ് നടപ്പാത നിർമ്മിക്കാൻ ശ്രമിക്കുന്നത്.
ആശാസ്ത്രീയമായ നിർമാണം പുനപരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.