ഇടിമിന്നലിൽ വീടുകളിൽ വൻനാശനഷ്ടം: ഗൃഹോപകരണങ്ങൾ നശിച്ച നിലയിൽ
1540691
Tuesday, April 8, 2025 1:55 AM IST
മുണ്ടൂർ: ശക്തമായ ഇടിമിന്നലിൽ മുണ്ടൂർ പഴമുക്കിൽ വീടുകളിൽ വൻ നാശനഷ്ടം. അഞ്ചോളം വീടുകളിലെ ഇലക്ട്രിക്കൽ സംവിധാനങ്ങളും ഗൃഹോപകരണങ്ങളും പൂർണമായും നശിച്ചു.
കഴിഞ്ഞദിവസം രാത്രി 12 മണിയോടെയാണ് സംഭവം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഒറുവിൽ വീട്ടിൽ ഭവ്യന്റെ വീട്ടിലെ ഭൂരിഭാഗം ഉപകരണങ്ങളും കത്തിനശിച്ചു. സ്വിച്ച് ബോർഡുകളും ലൈറ്റുകളും പൊട്ടിത്തെറിച്ചതോടെ വീട്ടുകാർ ഭയന്ന് പുറത്തേക്കോടി. സമീപത്തെ പാറപ്പുറത്ത് വീട്ടിൽ ശ്രീധരന്റെ ഇൻവെർട്ടറും ലൈറ്റുകളും കൊള്ളന്നൂർ തറയിൽ വീട്ടിൽ സിന്റോയുടെ ഗൃഹോപകരണങ്ങളും കത്തിനശിച്ചു. രണ്ടു വീടുകളിലും നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.