ഒല്ലൂരിൽ ലഹരിവിരുദ്ധ റാലി നടത്തി
1540157
Sunday, April 6, 2025 6:37 AM IST
ഒല്ലൂർ: ഫൊറോന കൗൺസിലിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലി നടത്തി. സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ നിന്ന് ആരംഭിച്ച റാലി ഫൊറോന വികാരി ഫാ. വർഗീസ് കുത്തുർ ഫൊറോന കൗൺസിൽ സെക്രട്ടറി ഇ.ജെ ആന്റണിക്ക് പേപ്പൽ പതാക കൈമാറി റാലി ഫ്ലാഗ് ഓഫ് ചെയ്തു. ഒല്ലൂർ മേരിമാത പള്ളിയിൽ റാലി സമാപിച്ചു. തുടർന്നുനടന്ന പൊതുസമ്മേളനം എസിപി പി. സുധീരൻ ഉദ്ഘാടനം ചെയ്തു.
ഒല്ലൂർ ഫൊറോന വികാരി ഫാ. വർഗീസ് കൂത്തൂർ അധ്യക്ഷത വഹിച്ചു. മേരിമാത പള്ളി വികാരി ഫാ. ജോയ് ചിറ്റിലപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. വെട്ടുകാട് സ്നേഹാശ്രമം ഡയറക്ടർ ഫാ. അലക്സാണ്ടർ കുരീക്കാട്ടിൽ, അതിരൂപത മദ്യവിരുദ്ധസമിതി മുൻ പ്രസിഡന്റ് സി.പി. ഡേവിസ്, കൗൺസിലർമാരായ സി.പി. പോളി, സനോജ് പോൾ കാട്ടൂക്കാരൻ, നിമ്മി റപ്പായി, ഫൊറോന കൗൺസിൽ സെക്രട്ടറി ഇ.ജെ. ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.
ഒല്ലൂർ മേരിമാത പള്ളിയിലെ സിഎൽസിയുടെ നേതൃത്വത്തിൽ ഫ്ലാഷ്മോബും ഉണ്ടായിരുന്നു. ഡേവി പടിക്കൽ, ഡെൻസൻ ചിറയത്ത്, ആനന്ദ് മൊയലൻ, ജോസ് ഉക്രാൻ, ജെയ്സൻ തയ്യാലക്കൽ, ജെസ്റ്റിൻ പേരുട്ടി, ലിന്റോ കാട്ടുക്കാരൻ, ജോസഫ് കാരക്കട തുടങ്ങിയവർ റാലിക്കു നേതൃത്വം നൽകി.