കത്തോലിക്ക കോണ്‍ഗ്രസ് കനകമല തീര്‍ഥാടനം നടത്തി
1540402
Monday, April 7, 2025 2:02 AM IST
കൊടകര: 86-ാമത് കനകമല തീര്‍ഥാടത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട രൂപത കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പൊതുയോഗവും കുരിശുമുടി തീര്‍ഥാടനവും നടത്തി.
രൂപത കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ഡേവിസ് ഊക്കന്‍ അധ്യക്ഷതവഹിച്ചു. കനകമല തീര്‍ഥാടനകേന്ദ്രം അസിസ്റ്റന്റ് റെക്ടര്‍ ഫാ. അജിത്ത് തടത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തി.
രൂപത സെക്രട്ടറി ഡേവിസ് തുളുവത്ത്, ഗ്ലോബല്‍ ജോ. സെക്രട്ടറി പത്രോസ് വടക്കുംചേരി, കത്തോലിക്ക കോണ്‍ഗ്രസ് രൂപത പിആര്‍ഒ ഷോജന്‍ ഡി. വിതയത്തില്‍, കനകമല തീര്‍ഥാടനകേന്ദ്രം കൈക്കാരന് ജോസ് കറുകുറ്റിക്കാരന്‍, ടെസി ഫ്രാന്സിസ്എന്നിവര് നേതൃത്വം നല്കി.