അഖിലേന്ത്യ ഫുട്ബോൾ മേള
1540129
Sunday, April 6, 2025 6:15 AM IST
വെള്ളാങ്കല്ലൂർ: വാഗസ് കരൂപ്പടന്ന ഒരുക്കുന്ന പടിയത്ത് പുത്തൻകാട്ടിൽ ഇബ്രാഹിംകുട്ടി മെമ്മോറിയൽ അഖിലേന്ത്യ ഫുട്ബോൾ മേള കരൂപ്പടന്ന ഹയർ സെക്കന്‍ഡറി സ്കൂൾ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ തുടങ്ങി.
വി.ആർ. സുനിൽകുമാർ എംഎൽഎ ഉദ്ഘാടനംചെയ്തു. സംഘാടകസമിതി ചെയർമാൻ അയൂബ് കരൂപ്പടന്ന അധ്യക്ഷതവഹിച്ചു. സിനിമാതാരം ഉത്തര ഉണ്ണി, യുഎഇയിലെ പ്രമുഖ ട്രേഡിംഗ് കമ്പനിയായ ഫൈൻടൂൾസ് ഡയറക്ടർ വി.കെ. അബ്ദുൽ ഗഫൂർ എന്നിവർ മുഖ്യാതിഥികളായിരുന്നു.
മെൽബ മാനേജിംഗ് ഡയറക്ടർ അബ്ദുൽ അസീസ് ഹാജി, പടിയത്ത് പുത്തൻകാട്ടിൽ അബ്ദുൽ ഗഫൂർ ഹാജി, പഞ്ചായത്ത് അംഗങ്ങളായ എം. എച്ച്. ബഷീർ, കെ.എ. സദക്കത്തുള്ള എന്നിവർ സംസാരിച്ചു.