ചലനവൈകല്യമുള്ളആളെ ഇടിച്ചശേഷം മുങ്ങിയ വാഹനം കണ്ടെത്തി പോലീസ്
1540167
Sunday, April 6, 2025 6:44 AM IST
തൃശൂർ: 45 ശതമാനം ചലനവൈകല്യമുള്ള ഭാഗ്യക്കുറി വില്പനക്കാരനായ വയോധികന്റെ വാഹനം ഇടിച്ചിട്ടു കടന്നുകളഞ്ഞ വാഹനം കണ്ടെത്തിയതായി പുതുക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
പാലിയേക്കര ടോൾപ്ലാസയ് ക്കു മുൻപിലുണ്ടായ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് നടപടി. പാടി സ്വദേശി കെ.എം. ആന്റണി സമർപ്പിച്ചതാണ് പരാതി. ഇടിച്ച വാഹനം കസ്റ്റഡിയിലെടുത്തതായും അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വാഹനം പരിശോധിച്ചതായും കേസിൽ ഇനി അദ്ദേഹത്തിന്റെ റിപ്പോർട്ട് മാത്രമാണ് ലഭിക്കാനുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.