ഐക്യത്തെ ആർഎസ്എസ് ഭയപ്പെടുന്നു: നാഷണൽ ലീഗ്
1540158
Sunday, April 6, 2025 6:37 AM IST
തൃശൂർ: രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കുനേരേ വർധിച്ചുവരുന്ന ആക്രമണങ്ങളിലും വർഗീയ വിദ്വേഷപ്രചാരണങ്ങളിലും മൗനംതുടരുന്ന കേന്ദ്ര സർക്കാരിന്റെ നിലപാട് പ്രതിഷേധാർഹമാണെന്നും ജനാധിപത്യമതനിരപേക്ഷ വിശ്വാസികളുടെ ഐക്യത്തെ ആർഎസ്എസ് ഭയപ്പെടുന്നതിനാലാണ് വർഗീയമായി വിഭജിക്കാൻ ശ്രമിക്കുന്നതെന്നും നാഷണൽ ലീഗ് തൃശൂർ ജില്ലാ കമ്മിറ്റി ആരോപിച്ചു.
വഖഫ് ഭേദഗതി ബില്ലിലും ജബൽപുരിൽ വൈദികർ ആക്രമിക്കപ്പെട്ടതിലും ഇതു വ്യക്തമായെന്നും നാഷണൽ ലീഗ് സംസ്ഥാന സെക്രട്ടറി ജെയിംസ് കാഞ്ഞിരത്തിങ്ങൽ പറഞ്ഞു. തൃശൂരിൽ സംഘടിപ്പിച്ച പ്രതിഷേധപരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജബൽപുരിൽ സംഘപരിവാർ ആക്രമണത്തിനിരയായ അതിരൂപത വികാരി ജനറാൾ ഫാ. ഡേവിസ് ജോർജിന്റെ വസതിയിൽ നാഷണൽ ലീഗ് നേതാക്കൾ സന്ദർശനം നടത്തി. വൈദികരെ ആക്രമിച്ചവർക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് ജില്ല പ്രസിഡന്റ് സയിദ് ഷബീൽ ഐദറൂസി തങ്ങൾ, ജനറൽ സെക്രട്ടറി ഷാജി പള്ളം എന്നിവർ പറഞ്ഞു.