കഞ്ചാവ്: അറസ്റ്റ്
1540161
Sunday, April 6, 2025 6:37 AM IST
വാടാനപ്പിള്ളി: ചേറ്റുവയിൽ നിന്നു കഞ്ചാവുമായി ഒരാളെ അറസ്റ്റ് ചെയ്തു. ഇടുക്കി അടിമാലി സ്വദേശി മാണിക്ക്യത്തിനെ (29) യാണ് പിടികൂടിയത്.
പട്രോളിംഗിനിടെ ചേറ്റുവ ഷാ ഇന്റർനാഷണൽ ഓഡിറ്റോറിയത്തിന് സമീപം പോലീസിനെ കണ്ട് ഓടാൻ ശ്രമിച്ച മാണിക്ക്യത്തിനെ പരിശോധിച്ചപ്പോഴാണ് മടിക്കുത്തിൽ പ്ലാസ്റ്റിക് കവറിൽ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെടുത്തത്.
വാടാനപ്പിള്ളി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ശ്രീലക്ഷ്മി, റഫീഖ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ജിനേഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.