ചെവ്വൂരിൽ അവധിക്കാല ക്യാമ്പ് തുടങ്ങി
1540694
Tuesday, April 8, 2025 1:55 AM IST
ചെവ്വൂർ: വൈഎംസിഎ ഒരുക്കുന്ന അവധിക്കാല പഠനക്യാമ്പ് ദീപിക റസിഡന്റ് മാനേജർ ഫാ. ജിയോ തെക്കിനിയത്ത് ഉദ്ഘാടനംചെയ്തു. മോട്ടിവേഷണൽ പ്രാസംഗികൻ എഡിസൺ ഫ്രാൻസ് ആദ്യദിവസത്തെ ക്ലാസുകൾ നയിച്ചു.
വൈഎംസിഎ പ്രസിഡന്റ് ജോബി ജോർജ് അധ്യക്ഷത വഹിച്ചു. ഇ.പി. ജോസഫ്, അഡ്വ. ലീന ജോസ്, ജെസ് ആന്റോ മാറോക്കി, എലിസബത്ത് ജോബി, ആൻ ജോസഫൈൻ, ആൻലിൻ ബെഞ്ചമിൻ എന്നിവർ പ്രസംഗിച്ചു.
സെക്രട്ടറി ജോസഫ് പുളിക്കൻ, ട്രഷറർ പോൾസൺ മാറോക്കി എന്നിവർ വിശിഷ്ടാതിഥികളെ ആദരിച്ചു. ബാസ്റ്റ്യൻ ജോസ്, സി.കെ. വിശ്വംഭരൻ, ജോയ് കൂള, സുസ്മി മണികണ്ഠൻ എന്നിവരാണ് തുടർന്നുള്ള ദിവസങ്ങളിൽ ക്യാമ്പ് നയിക്കുന്നത്. 11നു സമാപിക്കും.