ലഹരിവിമുക്ത ബോധവത്കരണ സെമിനാർ
1540125
Sunday, April 6, 2025 6:15 AM IST
പരിയാരം: മതിൽകൂട്ടം ക്ലബ് പരിയാരം പഞ്ചായത്തുമായി സഹകരിച്ച് ലഹരിവിമുക്ത ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പരിയാരം പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അല്ലി ഡേവിസ് അധ്യക്ഷയായിരുന്നു. പരിയാരം സെന്റ് ജോർജ് സ്കൂൾ വിദ്യാർഥികൾ ലഹരി വിരുദ്ധ ബോധവത്കരണവുമായി ബന്ധപ്പെട്ട് തെരുവുനാടകം അവതരിപ്പിച്ചു.
ഇരിങ്ങാലക്കുട സിവിൽ എക്സൈസ് റേഞ്ച് ഓഫീസർ പി.എം. ജദീർ, അതിരപ്പിള്ളി പോലീസ് സ്റ്റേഷൻ എഎസ്ഐ കെ.എ. ബീന മോൾ എന്നിവർ സെമിനാർ അവതരിപ്പിച്ചു. ചാലക്കുടി എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ കെ.വി. രാജു, പരിയാരം പള്ളി വികാരി ഫാ. വിൽസൻ എലുവത്തിങ്കൽ കൂനൻ, വി.ജി. ഗംഗസെൻ, സി.എൽ. ഷാജൻ, പരിയാരം ഫോറസ്റ്റ് ഓഫീസർ സുവർണകുമാർ, പരിയാരം സെന്റ് ജോർജ് സ്കൂൾ ഹെഡ്മാസ്റ്റർ സന്തോഷ് എന്നിവർ പ്രസംഗിച്ചു.