"ആരോഗ്യകരമായ തുടക്കങ്ങൾ, പ്രതീക്ഷ നൽകുന്ന ഭാവികൾ'
1540688
Tuesday, April 8, 2025 1:55 AM IST
ഒല്ലൂർ: ലോക ആരോഗ്യ ദിനത്തോടനുബന്ധിച്ച് "ആരോഗ്യകരമായ തുടക്കങ്ങൾ, പ്രതീക്ഷ നൽകുന്ന ഭാവികൾ' എന്ന സന്ദേശവുമായി സെന്റ് വിൻസെന്റ് ഡി പോൾ സ്കൂൾ ഓഫ് നഴ്സിംഗ് വിദ്യാർഥികളും അധ്യാപകരും ചേർന്ന് പരിപാടികൾ സംഘടിപ്പിച്ചു. ലോകാരോഗ്യ ദിനത്തെക്കുറിച്ച് സ്റ്റെനിറ്റ വർഗീസ് സംസാരിച്ചു. തുടർന്ന് രണ്ടാം വർഷ നഴ്സിംഗ് വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.
സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ. ഫിലോ പോൾ സിഎംസി, വൈസ് പ്രിൻസിപ്പൽ പി.വി. വിൻസി, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ. ലിറ്റി മരിയ എന്നിവർ സന്നിഹിതരായിരുന്നു. സെന്റ്് വിൻസന്റ്് ഡി പോൾ ആശുപത്രി പിആർഒ ജീസൺ മണവാളൻ നന്ദിപറഞ്ഞു.