ജബൽപുർ സംഭവം: കോട്ടപ്പുറം രൂപത പ്രതിഷേധിച്ചു
1540401
Monday, April 7, 2025 2:02 AM IST
കോട്ടപ്പുറം: ജബൽപുരിൽ ക്രൈസ്തവ സഭാധികാരികൾക്കുനേരെയുണ്ടായ അക്രമണങ്ങളിൽ കോട്ടപ്പുറം രൂപത രാഷ്ട്രീയകാര്യസമിതി പ്രതിഷേധിച്ചു. കോട്ടപ്പുറം രൂപത ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടില്‍ അധ്യക്ഷതവഹിച്ചു.
ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള, പ്രത്യേകിച്ച് ക്രൈസ്തവർക്കുനേരെയുള്ള ആക്രമണങ്ങൾ അപലപനീയമാണെന്നും ആവർത്തിക്കാതിരിക്കാൻ ഭരണകൂടങ്ങൾ ജാഗ്രതപുലർത്തണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഇതിനെതിരേ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. കെആർഎൽസിസി ജനറൽസെക്രട്ടറി ഡോ. ജിജു അറക്കത്തറ, കെആർഎൽസിബിസി മതബോധന കമ്മീഷൻ സെക്രട്ടറി ഫാ. മാത്യു പുതിയാത്ത്, കെആർഎൽസിസി ട്രഷറർ ബിജു ജോസി, കോട്ടപ്പുറം രൂപതയിലെ വൈദികരടക്കമുള്ള അംഗങ്ങൾ എന്നിവർ പങ്കെടുത്തു.