ലഹരിക്കെതിരേ ചെസ് പരിശീലന ക്ലാസ്
1540127
Sunday, April 6, 2025 6:15 AM IST
ചാലക്കുടി: ട്വന്റി ട്വന്റി പാർട്ടി മുൻസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫ്യൂച്ചർ ചെസ് അക്കാദമിയുമായി സഹകരിച്ച് "സെ നോ ടു ഡ്രഗ്സ്, യെസ് ടു ചെസ്" എന്ന പേരിൽ ലഹരിക്കെതിരേ സൗജന്യ ചെസ് പരിശീലന ക്യാമ്പ് നടത്തി. അഡ്വ. ചാർളി പോൾ ഉദ്ഘാടനം നിർവഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. സണ്ണി ഡേവിസ് അധ്യക്ഷതവഹിച്ചു. ബോണി ജോസഫ് വെളിയത്ത്, വിപിൻ വിജയൻ, പി.ഡി. വർഗീസ്, ഡോൺബോസ്കോ, വിൻസന്റ് പടമാടൻ പ്രസംഗിച്ചു.