മെഗാ മെഡിക്കൽ ക്യാന്പ്
1540394
Monday, April 7, 2025 2:02 AM IST
മുളങ്കുന്നത്തുകാവ്: മുക്കാട്ടുകര രാജീവ്ഗാന്ധി സാംസ്കാരികവേദി ക്ലബിന്റെയും ആത്രേയ ആശുപത്രിയുടെയും ദൃശ്യം ഐകെയർ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ മുക്കാട്ടുകര സെന്റ് ജോർജസ് എൽപി സ്കൂളിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു. സെന്റ് ജോർജസ് ദേവാലയ വികാരി ഫാ. പോൾ പിണ്ടിയാൻ ഉദ്ഘാടനം ചെയ്തു.
ക്ലബ് പ്രസിഡന്റ് സി.ഡി. സെബീഷ്, ശ്യാമള മുരളീധരൻ, ഹെഡ്മിസ്ട്രസ് സിസ്റ്റർ ആൻസി മരിയ, ജെൻസൻ ജോസ് കാക്കശേരി, സി.വി. ഷാജു, ജോണ് സി. ജോർജ്, ഡോ. തോമസ് തോട്ടപ്പിള്ളി, അജീഷ് സത്യംവിശ്വം എന്നിവർ പ്രസംഗിച്ചു. ക്യാന്പിൽ രോഗികൾക്കു ശ്രവണസഹായി സൗജന്യമായി നൽകി.