യുവതി കിടപ്പുമുറിയിൽ മരിച്ചനിലയിൽ
1540734
Tuesday, April 8, 2025 2:50 AM IST
കൊടുങ്ങല്ലർ: യുവതിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ലോകമലേശ്വരം പറപ്പുള്ളി മനയത്ത് ഷാജിയുടെ മകൾ ശ്രേതു(22) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. അമ്മ വീടിന്റെ മുമ്പിൽ ഒരാഴ്ച മുമ്പ് ആരംഭിച്ച കടയിലായിരുന്നു.
കിടപ്പുമുറി അടഞ്ഞുകിടക്കുന്നതു കണ്ട് അമ്മ വിളിച്ചുവെങ്കിലും വാതിൽ തുറക്കാത്തതിനെ തുടർന്ന് അയൽവാസികൾ എത്തി നോക്കിയപ്പോഴാണ് തൂങ്ങി നിൽക്കുന്നതായി കണ്ടത്. അമ്മ: ജിഷ. സഹോദരി: ഋതി.