മാലിന്യം: രണ്ടുപേർ റിമാൻഡിൽ
1540171
Sunday, April 6, 2025 6:44 AM IST
തൃശൂർ: നഗരപരിധിയിൽ സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളിയ സംഭവത്തിൽ വാഹനം ഓടിച്ചിരുന്ന കൊടുങ്ങല്ലൂർ പനങ്ങാട് പഴുവപറന്പിൽ ഗോപകുമാർ, വയനാട് പുൽപ്പാടി അറയ്ക്കൽ അഭിലാഷ് എന്നിവരെ റിമാൻഡ് ചെയ്തു. മാലിന്യം തള്ളിയ പൂങ്കുന്നം താഴത്തുവളപ്പിൽ വീട്ടിൽ അനന്തരാജിന്റെ വാഹനം കോടതിക്കു കൈമാറിയിട്ടുണ്ട്.
വാഹനത്തിൻറ രജിസ്ട്രേഷൻ റദ്ദാക്കുന്നതിനും വാഹനം ഓടിച്ചിരുന്ന ആളുടെ ലൈസൻസ് റദ്ദാക്കുന്നതിനും ആർടിഒയ്ക്കും തുടർനടപടി ശക്തിപ്പെടുത്തുന്നതിനു ഡിജിപിക്കും മേയർ കത്ത് കൈമാറി. മാലിന്യം തള്ളുന്നതു തടയുന്നതിനിടെ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ദിനേശിനു പരിക്കേറ്റിരുന്നു.