സെന്റ് തോമസ് കോളജിനു പുരസ്കാരം
1540166
Sunday, April 6, 2025 6:44 AM IST
തൃശൂർ: സെന്റ് തോമസ് കോളജിനു മികച്ച മാലിന്യവിമുക്ത പ്രവർത്തനങ്ങൾക്കുള്ള ജില്ലാതല പുരസ്കാരം. കഴിഞ്ഞ സാന്പത്തികവർഷം കോളജ് എൻഎസ്എസ് യൂണിറ്റ് നടത്തിയ മാലിന്യവിമുക്തപ്രവർത്തനങ്ങൾ കണക്കിലെടുത്താണു പുരസ്കാരത്തിന് അർഹമായത്. തൃശൂരിനെ സന്പൂർണ മാലിന്യവിമുക്തജില്ലയായി പ്രഖ്യാപിച്ച ചടങ്ങിൽ മന്ത്രി കെ. രാജൻ പുരസ്കാരം സമ്മാനിച്ചു.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ റവ.ഡോ. മാർട്ടിൻ കൊളന്പ്രത്ത്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. ഡെയ്സൻ പാണേങ്ങാടൻ, എൻഎസ്എസ് ലീഡർ നിയ ഫിലിപ്പ്, എൻഎസ്എസ് വോളന്റിയേഴ്സ് എന്നിവർ ചേർന്നു മന്ത്രിയിൽനിന്നു പുരസ്കാരം ഏറ്റുവാങ്ങി.
ടൗണ്‍ ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ സാജു സെബാസ്റ്റ്യൻ, യു.ആർ. പ്രദീപ് എംഎൽഎ, സി. ദിദിക, ബിന്ദു പരമേശ്വരൻ, കെ.കെ. മനോജ് തുടങ്ങിയവർ പ്രസംഗിച്ചു.