കാലിക്കട്ട് വാഴ്സിറ്റി ഭൂമി വിട്ടുനൽകാനുള്ള നടപടി നിർത്തിവയ്ക്കണം: കെപിസിടിഎ
1540165
Sunday, April 6, 2025 6:44 AM IST
തൃശൂർ: കാലിക്കട്ട് സർവകലാശാലയുടെ ഭൂമി, സ്റ്റേഡിയവും ഷോപ്പിംഗ് കോംപ്ലക്സുകളും അനുബന്ധ കാര്യങ്ങളും നിർമിക്കാനുള്ള ആവശ്യങ്ങൾക്കായി സ്വകാര്യ ഏജൻസിക്കു വിട്ടുനൽകാനുള്ള നടപടികൾ അക്കാദമിക താത്പര്യങ്ങൾക്കെതിരാണെന്നും നടപടികൾ നിർത്തിവയ്ക്കണമെന്നും കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെപിസിടിഎ) സെനറ്റ് അംഗങ്ങളായ ഡോ. വി.എം. ചാക്കോ, ഡോ. പി. സുൽഫി, ഡോ. ഇ. ശ്രീലത, ഡോ. ആർ. ജയകുമാർ, ഡോ. മനോജ് മാത്യൂസ്, ജി. സുനിൽകുമാർ എന്നിവർ വൈസ് ചാൻസലറോട് ആവശ്യപ്പെട്ടു.
നാലുവർഷ ബിരുദവും ഇന്റഗ്രേറ്റഡ് പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദവും ഗവേഷണബിരുദവും ഒരുമിച്ചുകൊണ്ടുപോകേണ്ട സാഹചര്യത്തിൽ അതിനാവശ്യമായ കെട്ടിടങ്ങളും ലാബുകളും കളിക്ക ളങ്ങളും പരിശീലനസംവിധാനങ്ങളും തയാറാക്കാൻ ഭൂമി ആവശ്യമാണ്. സർവകലാശാലയെ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയർത്താൻ ആവശ്യമായ നടപടികളാണ് കൈ ക്കൊള്ളേണ്ടത്. അക്കാദമിക് - അഡ്മിനിസ്ട്രേറ്റീവ് തലവൻ എന്ന നിലയിൽ അക്കാദമിക് കാര്യങ്ങൾക്ക് എതിരായിട്ടുള്ള ഒരു തീരുമാനവും നിർദേശവും കൈക്കൊള്ളരുതെന്നു വൈസ് ചാൻസലറോട് ഇവർ അഭ്യർഥിച്ചു.