രാസലഹരിക്കെതിരേ ചാലക്കുടിയിൽ ബഹുജനറാലി
1540698
Tuesday, April 8, 2025 1:55 AM IST
ചാലക്കുടി: നഗരസഭയുടെയും പൗരാവലിയുടെയും നേതൃത്വത്തിൽ "രാസലഹരിക്കെതിരേ ചാലക്കുടിയുടെ നന്മലഹരി' എന്ന സന്ദേശവുമായി ടൗണിൽ വൻ ബഹുജനറാലി നടന്നു.
റാലി ഡിഐജി എസ്. ഹരിശങ്കർ ഫ്ലാഗ്ഓഫ് ചെയ്തു. സനീഷ്കുമാർ ജോസഫ് എംഎൽഎ, നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ, വൈസ് ചെയർപേഴ്സൻ സി. ശ്രീദേവി, ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ, മുൻ ചെയർമാൻമാരായ വി. പൈലപ്പൻ, എബി ജോർജ്, അഡ്വ കെ.ബി. സുനിൽകുമാർ, സി.ജി. ബാലചന്ദ്രൻ, ഫൊറോന വികാരി ഫാ. വർഗീസ് പാത്താടൻ, ടൗൺ ഇമാം ഹുസൻ ബാഖവി തുടങ്ങിയവർ നേതൃത്വംനൽകി.
നിശ്ചലദൃശ്യങ്ങൾ ഫ്ലാഷ്മോബ്, കരാട്ടെ, കളരി അഭ്യാസപ്രകടനങ്ങൾ എന്നിവ ജനശ്രദ്ധ ആകർഷിച്ചു. സൗത്ത് ജംഗ്ഷനിൽ റാലി സമാപിച്ചു. ബിഷപ് മാർ പോളി കണ്ണൂക്കാടൻ സമാപനസന്ദേശം നൽകി.