ആറാട്ടുപുഴ തിരുവാതിര പുറപ്പാട് ഭക്തിസാന്ദ്രം
1540156
Sunday, April 6, 2025 6:37 AM IST
ആറാട്ടുപുഴ: ആറാട്ടുപുഴ ശാസ്താവിന്റെ തിരുവാതിര പുറപ്പാട് ഭക്തിസാന്ദ്രമായി. ചെമ്പട കൊട്ടി ശാസ്താവിനെ പുറത്തേക്ക് എഴുന്നെള്ളിപ്പ്, വിളക്കാചാരം. തുടർന്ന് വലംതലയിലെ ശ്രുതിയോടുകൂടി ഒന്നര പ്രദക്ഷിണം കഴിഞ്ഞ് കിഴക്കേ നടയിൽ തെക്കോട്ട് അഭിമുഖമായി നിന്ന് കുറുകൊട്ടി അവസാനിച്ചു. വിസ്തരിച്ച കേളി, കുഴൽപ്പറ്റ്, കൊമ്പ് പറ്റ് എന്നിവക്ക് ശേഷം പഞ്ചാരിമേളത്തിന്കാലമിട്ടു.
അഞ്ച് ഗജവീരന്മാരുടെ അകമ്പടിയോടെയുള്ള വിസ്തരിച്ച പഞ്ചാരിമേളം പടിഞ്ഞാറെ നടപ്പുരയിൽ കലാശിച്ചു. പെരുവനം സതീശൻ മാരാർ മേളത്തിന് നേതൃത്യം നൽകി. തുടർന്ന് ഇടക്കാ പ്രദക്ഷിണം, തൈക്കാട്ടുശേരി ക്ഷേത്രത്തിലേക്ക് ശാസ്താവ് എഴുന്നെള്ളിപ്പ് എന്നിവയുണ്ടായിരുന്നു. ദേവസ്വം ശിവകുമാർ ശാസ്താവിന്റെ തിടമ്പേറ്റി.