വീടിനുമുകളിൽനിന്നുവീണ് ഗൃഹനാഥനു പരിക്ക്
1540131
Sunday, April 6, 2025 6:15 AM IST
കയ്പമംഗലം: ചളിങ്ങാട് നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്ന രണ്ടുനില വീടിനു മുകളിൽ നിന്നുവീണ് ഗൃഹനാഥന് പരിക്ക്. ചളിങ്ങാട് സെന്റർ കരീം ഹാജി റോഡിൽ പുതിയവീട്ടിൽ അഷറഫി(63)നാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ സ്വകാര്യ ആംബുലൻസിൽ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം.
കവുങ്ങ് മുറിക്കുന്നതിനായാണ് ഇദ്ദേഹം വീടിനു മുകളിൽകയറിയത്. ഇവിടെനിന്നു കവുങ്ങിൽ കയർകെട്ടിയ ശേഷം വലിച്ചുപിടിക്കവെ കയർപൊട്ടി അഷറഫ് താഴേക്ക് വീഴുകയായിരുന്നു.