സംവിധായകൻ ടി.കെ. വാസുദേവൻ അന്തരിച്ചു
1540327
Sunday, April 6, 2025 11:55 PM IST
അന്തിക്കാട്: സംവിധായകൻ ടി.കെ. വാസുദേവൻ(89) അന്തരിച്ചു. അറുപതുകളിൽ മലയാള സിനിമയിൽ സംവിധായകനും നടനും കലാസംവിധായകനും നർത്തകനുമായി അറുപതുകളിലെ മലയാള സിനിമകളിൽ സജീവമായിരുന്നു. രാമു കാര്യാട്ട്, കെ.എസ്. സേതുമാധവൻ എന്നിങ്ങനെ മുൻനിര സംവിധായകർക്കൊപ്പം നൂറിലേറെ സിനിമകളിൽ സംവിധാന സഹായിയായിരുന്നു. പണിതീരാത്ത വീട്, കന്യാകുമാരി, രമണൻ, മയിലാടുംകുന്ന് തുടങ്ങിയ സിനിമകളിൽ പ്രവർത്തിച്ചു.
വിശ്വരൂപം, എന്റെ ഗ്രാമം എന്നീ സിനിമകൾ സംവിധാനം ചെയ്തു. എന്റെ ഗ്രാമത്തിലെ കൽപാന്തകാലത്തോളം എന്ന ഗാനവും ഏറെ പ്രശസ്തമാണ്. എംജിആർ, കമൽഹാസൻ, സത്യൻ, പ്രേം നസീർ, തകഴി, സലിൽ ചൗധരി, വയലാർ എന്നിവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ഭാര്യ: പരേതയായ മണി. മക്കൾ: ജയപാലൻ, പരേതയായ കൽപന. മരുമക്കൾ: അനിൽ കുമാർ, സുനിത. സംസ്കാരം ഇന്നുച്ചയ്ക്കു രണ്ടിനു വീട്ടുവളപ്പിൽ.