ചാ​വ​ക്കാ​ട്: പോ​ക്സോ കേ​സി​ൽ പ്ര​തി​യാ​യി​രു​ന്ന​യാ​ളെ കോ​ട​തി വി​ട്ട​യ​ച്ചു. ഒ​രു​മ​ന​യൂ​ർ ക​രു​വ​ല്ലി സ​നി​ൽ കു​മാ​റി​നെ​യാ​ണ് ചാ​വ​ക്കാ​ട് പോ​ക്സോ ജ​ഡ്‌​ജ് അ​ന്യാ​സ് ത​യ്യി​ൽ വി​ട്ട​യ​ച്ച​ത്.

2023 ജൂ​ലൈ 28 മു​ത​ൽ പ​ല​പ്പോ​ഴാ​യി 11 വ​യ​സു​ള്ള അ​തി​ജീ​വി​ത​യെ ലൈം​ഗീ​ക​മാ​യി പീ ഡി​പ്പി​ച്ചു​വെ​ന്നാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്. സാ​ക്ഷി​ക​ൾ ആ​രും ത​ന്നെ കൂ​റു​മാ​റാ​ത്ത കേ​സി​ൽ തെ​ളി​വു​ക​ൾ പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​ണ് പ്ര​തി നി​ര​പ​രാ​ധി​യാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യ​ത്.

പ്ര​തി​ക്ക് വേ​ണ്ടി അ​ഡ്വ.​സു​ധീ​ഷ് കെ. ​മേ​നോ​ൻ വാ​ടാ​ന​പ്പി​ള്ളി, ജൂ​ണി​യ​ർ​മാ​രാ​യ അ​ഡ്വ. ദീ​പി​ക, അ​ഡ്വ. ഹ​രി​ശ​ങ്ക​ർ, അ​ഡ്വ. വ​രു​ൺ എ​ന്നി​വ​ർ ഹാ​ജ​രാ​യി.