ലഹരികൾ തടയാൻ മദ്യലഭ്യത കുറയ്ക്കണം
1540389
Monday, April 7, 2025 2:02 AM IST
തൃശൂർ: മറ്റു ലഹരികൾ തടയാൻ മദ്യലഭ്യത കുറയ്ക്കണമെന്നു കേരള മദ്യനിരോധനസമിതി സംസ്ഥാന പ്രസിഡന്റ് ഇയ്യാച്ചേരി കുഞ്ഞിക്കൃഷ്ണൻ.
സംസ്ഥാനത്തു വെവ്വേറെ പ്രവർത്തിക്കുന്ന മദ്യനിരോധന സമിതികളുടെ ജില്ലയിലെ സംയോജന സമ്മേളനം സെന്റ് തോമസ് കോളജ് ഹാളിൽ ഉദ് ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമിതി ചീഫ് കോ - ഓർഡിനേറ്റർ പ്രഫ. ടി.എം. രവീന്ദ്രൻ, ആന്റണി പന്തല്ലൂക്കാരൻ, സിദ്ദിഖ് മൗലവി അയിലക്കാട്, ഇയ്യാച്ചേരി പദ്മിനി, ബദറുദ്ദീൻ ഗുരുവായൂർ, മേഴ്സി ജോയി, പി.എം. ഹബീബുള്ള, മാർട്ടിൻ പെരേക്കാടൻ, നിഷാദ് മാടപ്പള്ളി, ബേബി പുതുശേരി എന്നിവർ പ്രസംഗിച്ചു.
ആന്റണി പന്തല്ലൂക്കാരൻ - പ്രസിഡന്റ്, സുഭാഷ് കുന്നംകുളം, സജീവൻ നടത്തറ, കെ.കെ. സത്യൻ - വൈസ് പ്രസിഡന്റു മാർ, ജോണ്‍കുട്ടി ചുങ്കത്ത് - സെക്രട്ടറി, സുരേഷ് ഒലിച്ചി, എം.എം. ഇക്ബാൽ, ജോസ് ചെന്പിശേരി - ജോയിന്റ് സെക്രട്ടറിമാർ, എ. മോഹൻദാസ് - ട്രഷറർ, ജോയി തോമസ് - കോ-ഓർഡിനേറ്റർ, പി. സുന്ദരി - മഹിളാവേദി കോ-ഓർഡിനേറ്റർ എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.