പുലിയെത്തേടി വനംവകുപ്പ്
1540699
Tuesday, April 8, 2025 1:55 AM IST
ചാലക്കുടി: പുലിയെത്തേടി വനപാലകർ അലയുന്നു. എന്നാൽ പുലിയെ എവിടെയും കാണാനായില്ല. പുഴയുടെ തീരം കേന്ദ്രീകരിച്ചു ചാലക്കുടി പാലം മുതൽ സെന്റ് ജെയിംസ് നഴ്സിംഗ് കോളജ് വരെയുള്ള ഭാഗങ്ങളിൽ പരിശോധന നടത്തി.
അസ്വാഭാവികമായി യാതൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പുഴയുടെ സമീപപ്രദേശങ്ങളിൽ സ്ഥാപിച്ച 50 കാമറകളിലോ എടിടു ലൈവ് കാമറകളിലോ പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കാവുന്ന ചിത്രങ്ങളോ ദൃശ്യങ്ങളോ പതിഞ്ഞിട്ടില്ല.
മുൻപ് പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞ ലൈവ് വ്യൂ ക്ലബ്ബിന്റെ സിസിടിവിയും പരിശോധിച്ചതിൽ പിന്നീട് പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ല. തെർമൽ ഡ്രോൺ, തെർമൽ കാമറ എന്നിവ ഉപയോഗിച്ചുള്ള തെരച്ചിലുകൾ തുടരുകയാണ്. പുലിയെ കണ്ടുവെന്നു പറയുന്ന സ്ഥലങ്ങളിൽ പുലിയുടെ സാന്നിധ്യം ഉണ്ടായതായി പരിശോധനയിൽ കണ്ടെത്തിയില്ല.