പാവറട്ടി തീർഥകേന്ദ്രത്തിൽ സ്വീകരണം നൽകി
1540386
Monday, April 7, 2025 2:02 AM IST
പാവറട്ടി: പാലയൂർ മഹാതീർഥാടനത്തിന്റെ ഭാഗമായുള്ള പദയാത്രയുടെ പതാക പാവറട്ടി തീർഥകേന്ദ്രം റെക്ടർ ഫാ. ആൻറണി ചെമ്പകശ്ശേരി അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിലിൽനിന്ന് ഏറ്റുവാങ്ങി.
അസി. വികാരി ഫാ. ഗോഡ്വിൻ കിഴക്കൂടൻ, ഫാ. ലിവിൻ കുരുതുകുളങ്ങര, ട്രസ്റ്റിമാരായ ഒ.ജെ. ഷാജൻ, പിയൂസ് പുലിക്കോട്ടിൽ, വിൽസൺ നീലങ്കാവിൽ, കെ.ജെ.വിൻസെന്റ്, ഏകോപന സമിതി കൺവീനർ സേവിയർ അറയ്ക്കൽ, പിആർഒ റാഫി നീലങ്കാവിൽ എന്നിവർ നേതൃത്വം നൽകി. വിശ്വാസ പ്രഖ്യാപന പദയാത്രയിൽ പതിനായിരങ്ങളാണ് അണിചേർന്നത്.